Posts

Showing posts from May, 2018
Image
കുടങ്ങലിനെ അറിയാം ശാസ്ത്ര നാമം -സെന്റല്ല ഏഷ്യാറ്റിക്ക കുടുംബം-ഏപ്പിയേസിയേ  അമരത്വം നൽകുന്ന അമൃതസഞ്ജീവനി ആയിട്ട് അറിയപ്പെടുന്ന ഒരു സസ്യമാണ് കുടങ്ങൽ . മാത്രമല്ല തലച്ചോറിനെ ശക്തിപ്പെടുത്തുന്ന ഒരു രസായന  ഔഷധം കൂടിയാണ്. കാണപ്പെടുന്നത് -നല്ല ഈർപ്പമുള്ള സ്ഥലങ്ങളിലും തൊടുകൾക്കരികിലും വയലുകളിലും . തിരിച്ചറിയുന്നത് -നിലത്തു പടർന്നു വളരുന്ന ഒരു സസ്യമാണ്.നേർത്ത തണ്ടുകളും ഇലകൾ മുകളിലോട്ടും വേരുകൾ കീഴോട്ടുമാണ്.  ഇല-വൃക്കാകൃതിയിൽ  പ്രയോജനങ്ങൾ  -ബുദ്ധിയും ഓർമശക്തിയും നന്നായി നിലനിർത്തുവാൻ ഈ  സസ്യം സ്വാരാസമായോ ചമ്മന്തി ആയോ കഴിക്കുന്നത് ഉത്തമമാണ് ബ്രാഹ്മോസൈഡ് എന്ന രാസ ഘടകം ഇതിൽ ഉള്ളതുകൊണ്ട് തന്നെ നിദ്രാജനക ഗുണത്താൽ ഭ്രാന്തിനും അപസ്മാരത്തിനും മന്ദബുദ്ധി എന്നിവയ്ക്കും ഫലം ചെയ്യുന്നതായി ശാസ്ത്ര പഠനങ്ങൾ വിലയിരുത്തുന്നു. ഹൃദയ സങ്കോച വികാസത്തെ വർധിപ്പിക്കുന്നു.സപ്തധാതുക്കളെ പുഷ്ടിപ്പെടുത്തി കൂടുതൽ നാൾ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്നു. ഔഷധ ഉപയോഗങ്ങൾ - 1 . സമൂലം പിഴിഞ്ഞെടുത്ത നീര് - 5 -10 ml                   രാത്രി കിടക്കുവാൻ നേരം കഴിക്കുന്നത് ബുദ്ധിശക്തിയും ധാരണ ശക്തിയും ധാതു പര