Posts

Image
കുടങ്ങലിനെ അറിയാം ശാസ്ത്ര നാമം -സെന്റല്ല ഏഷ്യാറ്റിക്ക കുടുംബം-ഏപ്പിയേസിയേ  അമരത്വം നൽകുന്ന അമൃതസഞ്ജീവനി ആയിട്ട് അറിയപ്പെടുന്ന ഒരു സസ്യമാണ് കുടങ്ങൽ . മാത്രമല്ല തലച്ചോറിനെ ശക്തിപ്പെടുത്തുന്ന ഒരു രസായന  ഔഷധം കൂടിയാണ്. കാണപ്പെടുന്നത് -നല്ല ഈർപ്പമുള്ള സ്ഥലങ്ങളിലും തൊടുകൾക്കരികിലും വയലുകളിലും . തിരിച്ചറിയുന്നത് -നിലത്തു പടർന്നു വളരുന്ന ഒരു സസ്യമാണ്.നേർത്ത തണ്ടുകളും ഇലകൾ മുകളിലോട്ടും വേരുകൾ കീഴോട്ടുമാണ്.  ഇല-വൃക്കാകൃതിയിൽ  പ്രയോജനങ്ങൾ  -ബുദ്ധിയും ഓർമശക്തിയും നന്നായി നിലനിർത്തുവാൻ ഈ  സസ്യം സ്വാരാസമായോ ചമ്മന്തി ആയോ കഴിക്കുന്നത് ഉത്തമമാണ് ബ്രാഹ്മോസൈഡ് എന്ന രാസ ഘടകം ഇതിൽ ഉള്ളതുകൊണ്ട് തന്നെ നിദ്രാജനക ഗുണത്താൽ ഭ്രാന്തിനും അപസ്മാരത്തിനും മന്ദബുദ്ധി എന്നിവയ്ക്കും ഫലം ചെയ്യുന്നതായി ശാസ്ത്ര പഠനങ്ങൾ വിലയിരുത്തുന്നു. ഹൃദയ സങ്കോച വികാസത്തെ വർധിപ്പിക്കുന്നു.സപ്തധാതുക്കളെ പുഷ്ടിപ്പെടുത്തി കൂടുതൽ നാൾ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്നു. ഔഷധ ഉപയോഗങ്ങൾ - 1 . സമൂലം പിഴിഞ്ഞെടുത്ത നീര് - 5 -10 ml                   രാത്രി കിടക്കുവാൻ നേരം കഴിക്കുന്നത് ബുദ്ധിശക്തിയും ധാരണ ശക്തിയും ധാതു പര

ആരോഗ്യം തരും ആഹാരം

Image
വിവിധതരം ഭക്ഷണങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും ആയുർവ്വേദം പ്രതിപാദിക്കുന്നു .തെറ്റായ ആഹാര രീതികളാണ്  അസുഖങ്ങക്കുള്ള ഒരു  മുഖ്യ  കാരണം. നമുക്ക് ചുറ്റും സുലഭമായ ഒട്ടുമിക്ക  സസ്യങ്ങളും സ്വാദിഷ്ടമായ ഭക്ഷ്യങ്ങൾ  കൂടി ആണ്.ശരിയായി  ഉപയോഗിക്കുന്ന ആഹാരങ്ങൾ ഔഷധത്തിൻെറ  ഫലം ചെയ്യുന്നു. നമുക്ക് സുലഭമായ ചില ആഹാര -ഔഷധങ്ങളെ പരിചയപ്പെടാം.. സൂപ്പുകൾ  1 . മുതിര  സൂപ്പ് ചേരുവകൾ     മുതിര - 1 കപ്പ് ,    ഇന്ദുപ്പ്- ആവശ്യത്തിന്   കുരുമുളക്- 1/2 സ്പൂൺ    തയ്യാറാക്കുന്ന  വിധം   മുതിരയും ഇന്ദുപ്പും കുരുമുളകും ചേർത്ത് നാലിരട്ടി  വെള്ളത്തിൽ തിളപ്പിച്ചു നാലിലൊന്നാക്കി   വറ്റിച്ചെടുക്കാം.ചൂടോടെ ഉപയോഗിക്കുക  ഔഷധ ഗുണങ്ങൾ - വൃക്കരോഗങ്ങൾ,മൂത്രകല്ല്, അമിതവണ്ണം എന്നിവക്കു വളരെ നല്ലതാണ്.  2 . അഗസ്തി കീര സൂപ്പ്           ചേരുവകൾ  അഗസ്തികീരയില , പൂവ്- 15 gm   ഇന്തുപ്പ്- ആവശ്യത്തിന്  കുരുമുളക്- 1/2 സ്പൂൺ  മഞ്ഞൾ -  1 നുള്ള്  തയ്യാറാക്കുന്ന  വിധം 200ml വെള്ളത്തിൽ ഇലയും പൂവും   ഇട്ടു  ഇന്ദുപ്പും കുരുമുളകും  ചേർത്ത് 15min അടച്ചു വച്ച് തിളപ്പിക്കുക തണുത്തതിനു ശേഷം  ഉപയോഗ

ആരോഗ്യം തരും ആഹാരം..( തുടർച്ച )

Image
3 .  മുരിങ്ങയില സൂപ്പ്    ചേരുവകൾ    മുരിങ്ങയില / പൂവ് - 15gm    ഇന്തുപ്പ്-ആവശ്യത്തിന്     കുരുമുളക്- 1/2സ്പൂൺ    മഞ്ഞൾ - 2  നുള്ള് തയ്യാറാക്കുന്ന  വിധം     200ml  വെള്ളത്തിൽ  15gm   മുരിങ്ങയില അല്ലെങ്കിൽ പൂവ്ബാക്കി ചേരുവകളും ഇട്ടു നന്നായി അടച്ചു വച്ച്  15min  തിളപ്പിക്കുക.സൂപ്പ് റെഡി.  ഔഷധ ഗുണങ്ങൾ - ജീവകം എ യുടെ കുറവ് നികത്താൻ  , കാൽസ്യം  , ഇരുമ്പിന്റ അംശം ധാരാളം അടങ്ങിയിരിക്കുന്നു  , രക്ത സമ്മർദ്ദ രോഗികൾ ക്കും  ഗർഭിണികൾക്കും നല്ലതാണ്. 4 .  കറിവേപ്പില സൂ പ്പ്                       ചേരുവകൾ        കറിവേപ്പില - 15gm        ഇന്തുപ്പ്  - ആവശ്യത്തിന്       കുരുമുളക്- 1/2സ്പൂൺ       കായം- 1 നുള്ള്       മഞ്ഞൾ-  1 നുള്ള്   തയ്യാറാക്കുന്ന  വിധം 200ml  വെള്ളത്തിൽ  15gm  കറിവേപ്പില ബാക്കി ചേരുവകളും  ഇട്ടു   15min  തിളപ്പിക്കുക.ചൂടോടെ ഉപയോഗിക്കുക ഔഷധ ഗുണങ്ങൾ  -കൃമി നാശകവും  , രുചി വർധിക്കാനും , ബലം വർധിക്കാനും സഹായിക്കുന്നു .                   (തുടരും...)                                                                                       Dr.

പനിക്ക് ചില പൊടികൈകൾ

Image
നമുക്ക് ചുറ്റും ഉള്ള ചില നാട്ടുമരുന്നുകൾ  പനിക്ക് വളരെ ഫലപ്രദമാണ് . ചില പ്രയോഗങ്ങൾ പരീക്ഷിച്ചു  നോക്കൂ .. Add caption   1 . തുളസിയില -തുളസീ പിഴിഞ്ഞ് എടുത്ത നീരിൽ  സമം പാൽ ചേർത്ത് കഴിക്കാം  തുളസിയില നീരിൽ അല്പം കുരുമുളക് പൊടി ചേർത്ത് കഴിക്കാം. 2 . തുമ്പ -തുമ്പപ്പൂവ് 3gm -5gm വരെ എടുത്തു അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കാം. 3 . മുത്തങ്ങ -മുത്തങ്ങ , മഞ്ഞൾ , നെല്ലിക്ക , സമം പൊടിച്ചു തേനിൽ കുഴച്ചു 5gm വീതം ഭക്ഷണത്തിനു മുൻപ് 3 നേരം  കഴിക്കുക മുത്തങ്ങ 15gm , ഒരുഗ്ലാസ്സ്  പാലും ,1 glass വെള്ളവും ചേർത്ത് തിളപ്പിച്ച് 1 glass ആക്കി വറ്റിച്ചു പല പ്രാവിശ്യം ആയിറ്റി കുടിക്കുക. 4 . കൊത്തമല്ലി - തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി ഉണ്ടായിരിക്കുമ്പോൾ ഉണ്ടാകുന്ന ദാഹം മാറും.                5 . കറിവേപ്പില -            25gm   കറിവേപ്പില ,15gm കടുക്ക   ,5gm ചുക്കും ചേർത്ത് കഷായം വച്ച് 30ml വീതം ദിവസം 3 നേരം കുടിക്കുക..                                                                                                  Dr.കാർത്തിക നായർ                       

പനി പ്രതിരോധം ആയുർവേദത്തിലൂടെ

പനിയെ   പിടിച്ചുകെട്ടാം ദിവസേനെയുള്ള   ചയാപചയ   പ്രവർത്തനങ്ങളിലൂടെയും    മറ്റും   ശരീരത്തിൽ   അടിഞ്ഞു   കൂടുന്ന   അഴുക്കുകൾ   പുറന്തള്ളളി   ശരീരബല o   വർധിപ്പിക്കാനുള്ള    നിർദേശങ്ങളാണ്   സ്വസ്ഥവൃത്ത   ത്തി   ലൂടെ   ആയുർവേദ   ശാസ്ത്രം   നമുക്ക്   പറഞ്ഞുതരുന്നത് .  അതിൽ    പ്രധാനമാണ്   ദിനചര്യയും   ഋതുചര്യയും .  ദിനചര്യഎന്നത്     ആരോഗ്യത്തിനു    വേണ്ടി   ഒരു   വ്യക്തി   രാവിലെ   ഉറക്കമുണരുന്നതു   മുതൽ   രാത്രി   ഉറങ്ങുന്നവരെ   ചിട്ടയായി    ചെയ്യേണ്ടുന്ന   കാര്യങ്ങളാണ്  . അതിരാവിലെ   ഉണരുക ,  വ്യക് ‌ തിശുചിത്വത്തിനായുള്ള    വിധികൾ  , വ്യായാമം , ആഹാരവിഹാരാദികൾ   എന്നിവ   ഇതിൽ   പെടുന്നു   . ഋതുചര്യ   എന്നാൽ   ഓരോ    ഋതു   അഥവാ   സീസണലിയും   നാം    ആചരിക്കേണ്ട   ആഹാരവിഹാരാദിവിധികൾ   തുടങ്ങിയവ  . പനിപ്രതിരോധ    മാർഗ്ഗങ്ങളും    മരുന്നുകളും 1 .  ഋതുശോധനം  :  ഋതുക്കൾ   മാറിമറിയുമ്പോൾ    പുതിയ    കാലാവസ്ഥയുമായി    പൊരുത്തപ്പെട്ടുവരാൻ   നമ്മുടെ   ശരീരം   അല്പ   ദിവസമെടുക്കും  . ഈ    സമയം    ശരീരത്തിന്റെ   ബലം   കുറയുന്നു . അതിന്റെ   ഫലമായി   ശരീരത്തിൽ   അടിഞ്ഞുകൂടുന്ന    ദോഷങ്ങളെ