പനി പ്രതിരോധം ആയുർവേദത്തിലൂടെ


പനിയെ പിടിച്ചുകെട്ടാം

ദിവസേനെയുള്ള ചയാപചയ പ്രവർത്തനങ്ങളിലൂടെയും  മറ്റും ശരീരത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കുകൾ പുറന്തള്ളളി ശരീരബലo  വർധിപ്പിക്കാനുള്ള  നിർദേശങ്ങളാണ് സ്വസ്ഥവൃത്ത ത്തി ലൂടെ ആയുർവേദ ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നത്അതിൽ  പ്രധാനമാണ് ദിനചര്യയും ഋതുചര്യയുംദിനചര്യഎന്നത്   ആരോഗ്യത്തിനു  വേണ്ടി ഒരു വ്യക്തി രാവിലെ ഉറക്കമുണരുന്നതു മുതൽ രാത്രി ഉറങ്ങുന്നവരെ ചിട്ടയായി  ചെയ്യേണ്ടുന്ന കാര്യങ്ങളാണ് .അതിരാവിലെ ഉണരുകവ്യക്തിശുചിത്വത്തിനായുള്ള  വിധികൾ ,വ്യായാമം,ആഹാരവിഹാരാദികൾ എന്നിവ ഇതിൽ പെടുന്നു  .ഋതുചര്യ എന്നാൽ ഓരോ  ഋതു അഥവാ സീസണലിയും നാം  ആചരിക്കേണ്ട ആഹാരവിഹാരാദിവിധികൾ തുടങ്ങിയവ .

പനിപ്രതിരോധ  മാർഗ്ഗങ്ങളും  മരുന്നുകളും

1 . ഋതുശോധനം : ഋതുക്കൾ മാറിമറിയുമ്പോൾ  പുതിയ  കാലാവസ്ഥയുമായി  പൊരുത്തപ്പെട്ടുവരാൻ നമ്മുടെ ശരീരം അല്പ ദിവസമെടുക്കും .  സമയം  ശരീരത്തിന്റെ ബലം കുറയുന്നു.അതിന്റെ ഫലമായി ശരീരത്തിൽ അടിഞ്ഞുകൂടുന്ന  ദോഷങ്ങളെ  പുറന്തള്ളാൻ വയറിളക്കുക ,ഛർദിപ്പിക്കുക തുടങ്ങിയ  ശോധന ചികിത്സായിലൂടെ സാധിക്കുന്നു .അവിപത്തി ചൂർണം പോലുള്ള മരുന്നുകൾ വയറിളക്കാനായി  ഉപയോഗിക്കാം .വൈദ്യനിർദ്ദേശമനുസരിച്ചു മാത്രമേ  ഇവ ചെയ്യാൻ പാടുള്ളു.

 2. ഷഡo തോയം :  മരുന്നിട്ട്  തിളപ്പിച്ച വെള്ളം കുടിക്കാനുപയുഗിക്കാം .ഇതു ശരീരബലം കൂട്ടാനും ,അഗ്നിബലം വർധിപ്പിക്കാനും സഹായിക്കുന്നു .

3 .ധുപനം / പുകക്കൽ : മഴക്കാലത്ത്‌ അന്തരീക്ഷത്തിൽ  ഈർപ്പം അഥവാ ഹ്യൂമിഡിറ്റി അധികമാകുന്നു .  ഇതു  വായുവിൽ സൂക്ഷ്മ ജീവികളായ  വൈറസ് ബാക്റ്റീരിയ oഗസ്   തുടങ്ങിയ സ്ക്ഷ്മജീവികൾ വളരാൻ കാരണമാകുന്നു.സാംക്രമിക രോഗകരണങ്ങളായ  അവയെ  തുരത്താൻ പുകയിടൽസഹായിക്കുന്നു.  വേപ്പില,വെളുത്തുള്ളി,കടുക് കുന്തിരിക്കം  കർപ്പൂരം ,അപരാജിത ധുപചൂർണം  മുതലായവ ഇതിനു ഉപയോഗിക്കാം.    പുക ശ്വസിക്കുന്നത്‌  ശ്വാസമാർഗ്ഗത്തിൽ  അടിഞ്ഞുകൂടിയ കഫത്തിനെ അലിയിച്ചുകളയാൻ സഹായിക്കുന്നു.

4 .മരുന്നുകൾ :സുദർശനം ഗുളിക ,വില്വദിഗുളിക തുടങ്ങിയ മരുന്നുകൾ പ്രതിരോധശേഷി കൂട്ടുന്നു .

ചെറിയ പനി ചുമ എന്നിവക്ക് ചുക്കുകാപ്പി  ഉപേയാഗിക്കാവുന്നതാണ് .
ചുക്കുകാപ്പിചേരുവകൾ:തുളസിയില,ആടലോടക്കം,ചുക്ക്,കുരുമുളക്,തിപ്പലി,വെളുത്തുള്ളി,മല്ലിഎന്നിവ അല്പം കറുപ്പോട്ടി  ചേർത്തു  കാപ്പിയായി ഉപയോഗിക്കാം .

5 .ആഹാരവിഹാരങ്ങൾ :

എളുപ്പം ദഹിക്കുന്ന കഞ്ഞിപച്ചക്കറി സൂപ്പ് തുടങ്ങിയവ ശീലിക്കുക .
വെളുത്തുള്ളി,കുരുമുളക് തുടങ്ങിയവ ചേർന്ന രസം പോലുള്ളവഉടച്ചുകറി തുടങ്ങിയവ ഉപയോഗിക്കാം .
 മരുന്നുകഞ്ഞികൾ ദിവസേവന ഒരുനേരണമെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ് .
കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ ,ബേക്കറിതണുത്തതും  പഴകിയതുമായ  ഭക്ഷണതുടങ്ങിയവ ഒഴിവാക്കുകഅധികംഎരിവ്,  ഉപ്പു,പുളി,വരണ്ട ഭക്ഷണം  തുടങ്ങിയവ ഒഴിവാക്കുക .
വിശപ്പുതോന്നുമ്പോൾ  മാത്രം ഭക്ഷണം കഴിക്കുക .
തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക.
 പകലുറക്കം  ഴിവാക്കുക.
രാത്രി ഉണർന്നിരിക്കുന്നത് ഒഴിവാക്കുക .
ആഹാരം കഴിച്ചയുടനെയുള്ള  ഉറക്കം ഉപേക്ഷിക്കുക.
രാത്രി ഭക്ഷണം 8മണിക്ക്  മുൻപ് കഴിക്കുക.
 ദിവസവും ചെറിയ രീതിയിൽ  വ്യായാമം ശീലിക്കുക .
എണ്ണതേച്ചു  ചെറുചൂടുവെള്ളത്തിൽ കുളിചർമ്മ സംരക്ഷണത്തിനു സഹായിക്കുന്നു .

അടിയന്തര ശ്രദ്ധയും വൈദ്യസഹായവും തേടേണ്ട അവസ്ഥകൾ.. 

നാല് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ശക്തമായ   പനി .
പനിയോടൊപ്പം അമിതക്ഷീണം,ഛർദി,വയറിളക്കംഎന്നിവ ഉണ്ടായാൽ.
നവജാതശിശുക്കൾ,ഗർഭിണികൾ  ,ഹൃദ്രോഗികൾ  എന്നിവർക്കു വരുന്ന പനി .

നീണ്ടുനിൽക്കുന്ന ഉയർന്ന പനി  (102 ഡിഗ്രിയിൽ  കൂടുതൽആരോഗ്യത്തിന്  ഗുണകരമല്ല എന്നതിൽ തർക്കമില്ല.ചുരുക്കത്തിൽചെറിയ പനി ശരീരത്തിന് നല്ലതു  തന്നെയാണ് . പനിയുടെ ആരംഭത്തിൽ തന്നെ പനി കുറയ്ക്കുന്ന  വീര്യം കൂടിയ  മരുന്നുകൾ കഴിക്കുന്നതിനു മുൻപ് ഒന്നാലോചിക്കുക ....
ഇനിയുള്ള മഴക്കാലങ്ങൾ നമുക്ക്  ആസ്വദിക്കാം..പനിയെ പേടിക്കാതെ  ..


                                                                                                                           Dr.Karthika Nair
                                                                                                                           M.O(NHM-Ayurveda)

Comments

Post a Comment

Popular posts from this blog

'പനിക്കാലം' വരവായി

ആരോഗ്യം തരും ആഹാരം..( തുടർച്ച )