Posts

Showing posts from November, 2017

'പനിക്കാലം' വരവായി

Image
പനിപ്രതിരോധം ആയുർവേദത്തിലൂടെ .. വീണ്ടുമൊരു മഴക്കാലം വരവായി .. ഒപ്പം മഴയുടെ സന്തത സഹചാരിയായി വിവിധ പേരുകളിൽ അറിയപ്പെടുന്ന പനികളും. കുട്ടികാലത്തെ ഓർമകൾക്ക് വർണപ്പകിട്ടേകുന്ന നനുത്ത ഓർമകളാണ് മഴക്കാലം സമ്മാനിക്കുന്നത് . എന്നാൽ ഇന്നത്തെ കുട്ടികൾക്ക് മഴ ഒരു പേടിസ്വപ്നമാണ് . മഴനനയരുത് മഴത്തിറങ്ങരുത് എന്ന ‘ അരുതുകളും’   വിചിത്രമായ പേരുകളിൽ അറിയപ്പെടുന്ന പനികളും   പനിമരണങ്ങളും   കുട്ടികളെ   മഴയുടെ ആർദ്രതയിൽ നിന്നകറ്റി.. ഒരുകാലത്തു മഴയെ താലോലിച്ചിരുന്ന മലയാളിക്ക് ഇന്ന് മഴ ഒരു   ഭീതിയുടെ പരിവേഷമാണ് , ഒരുപാട് ജീവനുകാലും ജീവിതങ്ങളും കെടുത്തുന്ന   ആസുരികഭാവമാണ് ..   യഥാർത്ഥത്തിൽ അതിനു കാരണം പ്രകൃതിയോ മനുഷ്യനോ ? പ്രകൃതി അമ്മയാണ് .. പ്രകൃതിയുടെ താളത്തിലും താളഭേദത്തിലുമാണ് സർവചരാചരങ്ങളുടെയും നിലനിൽപ്പ് . മാറിമറിയുന്ന വേനലും മഴയുമെല്ലാം പ്രകൃതിയുടെ സ്വഭാവമാണ് . അത്   തിരുത്താൻ   മനുഷ്യസഘടിക്കു കഴിയില്ല . നമുക്ക് കഴിയുന്നതു , ആ മാറ്റങ്ങളെ ആരോഗ്യത്തിന് പ്രതികൂലമാകാതെ, അതിനനുസരിച്ചു ജീവിച്ചുപോകുക എന്നതാണ് . ഈ ഒരു ആശയമാ

വേദനയെ വെല്ലാൻ വൈദ്യസമൂഹം . .

വേദനയെ   വെല്ലാൻ വൈദ്യസമൂഹം . വേദന അനുഭവിക്കാത്തവരായി ഈ ലോകത്ത് ‌ ആരും തന്നെ ഇല്ല . വേദനകൾ നമുക്കെന്നും ഒരു തലവേദന തന്നെ . ഒരു ചെറിയ തലവേദനക്ക്   പോലും വേദനസംഹാരികളെ   ആശ്രയിക്കുന്നവരാണ് നാം മലയാളികൾ . അതുകണ്ടു തന്നെ ആരോഗ്യകേരളമായിരുന്നു   നമ്മുടെ ഈ കൊച്ചു കേരളം ഇന്ന് വേദനാസംഹാരികളുടെ   ഉപഭോഗം കുടുതലായ ‘ മരുന്നുകേരള’മായി മാറി . ഈ വേദനസംഹാരികളുടെ അമിത ഉപയാഗം    കരൾ വൃക്ക മുതലായ അവയവങ്ങൾക്ക് തകരാറുണ്ടാക്കുന്നു എന്ന പഠനങ്ങളും    വേദനക്കു ആയുർവേദ മരുന്നുണ്ടോ ? എന്ന   സംശയത്തിൻെറ പ്രസക് ‌ തി വർദ്ധിപ്പിക്കുന്നു   . വേദനകളോടുള്ള   ആയുർവേദ സമീപനം എന്താണെന്നറിയാൻ   , ആദ്യം വേദന എന്താണെന്നു   മനസിലാക്കാം .' വേദന ' എന്ന പദത്തിനർത്ഥം ' അറിയുക ' എന്നതാണ് . അനുകലമായ വേദനയെ സുഖമായും പ്രതീകലമായ വേദനയെ ദുഖമായുമാണ് ആയുർവേദ ശാസ്ത്രം വിശദീകരിക്കുന്നത് ‌  . ദുഖമില്ലാതിരിക്കുക എന്നതാണല്ലോ എല്ലാവരുടെയും പരമമായ അഭിലാഷം . നമ്മുടെ ശരീരത്തിനകത്തും പുറത്തുമുള്ള പല വെല്ലുവിളികളോടുമുള്ള   ശരീരത്തിൻെറ   പ്രതീകരരണങ്ങളിൽ ഒന്