വേദനയെ വെല്ലാൻ വൈദ്യസമൂഹം . .
വേദനയെ വെല്ലാൻ വൈദ്യസമൂഹം .
വേദന അനുഭവിക്കാത്തവരായി ഈ ലോകത്ത്
ആരും തന്നെ ഇല്ല.
വേദനകൾ നമുക്കെന്നും ഒരു തലവേദന
തന്നെ.ഒരു ചെറിയ
തലവേദനക്ക് പോലും
വേദനസംഹാരികളെ ആശ്രയിക്കുന്നവരാണ്
നാം മലയാളികൾ .അതുകണ്ടു
തന്നെ ആരോഗ്യകേരളമായിരുന്നു നമ്മുടെ
ഈ കൊച്ചു കേരളം
ഇന്ന് വേദനാസംഹാരികളുടെ ഉപഭോഗം
കുടുതലായ ‘മരുന്നുകേരള’മായി മാറി .ഈ വേദനസംഹാരികളുടെ
അമിത ഉപയാഗം കരൾ വൃക്ക
മുതലായ അവയവങ്ങൾക്ക് തകരാറുണ്ടാക്കുന്നു എന്ന പഠനങ്ങളും വേദനക്കു ആയുർവേദ മരുന്നുണ്ടോ
? എന്ന സംശയത്തിൻെറ
പ്രസക്തി വർദ്ധിപ്പിക്കുന്നു .വേദനകളോടുള്ള ആയുർവേദ
സമീപനം എന്താണെന്നറിയാൻ , ആദ്യം
വേദന എന്താണെന്നു മനസിലാക്കാം .'വേദന ' എന്ന പദത്തിനർത്ഥം'
അറിയുക ' എന്നതാണ് . അനുകലമായ വേദനയെ
സുഖമായും പ്രതീകലമായ വേദനയെ ദുഖമായുമാണ്
ആയുർവേദ ശാസ്ത്രം വിശദീകരിക്കുന്നത്
.ദുഖമില്ലാതിരിക്കുക എന്നതാണല്ലോ എല്ലാവരുടെയും പരമമായ അഭിലാഷം .നമ്മുടെ
ശരീരത്തിനകത്തും പുറത്തുമുള്ള പല വെല്ലുവിളികളോടുമുള്ള ശരീരത്തിൻെറ പ്രതീകരരണങ്ങളിൽ
ഒന്നാണ് വേദന . ശരീരത്തിൽ
ഉണ്ടാകുന്ന ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാണ്
വേദന .മറ്റേതു രോഗ ലക്ഷണങ്ങളെക്കാളും
മനുഷ്യന് അസഹനീയമായതുo വേദന
തന്നെയാണ് .അതുകൊണ്ടുതന്നെയാണ് വേദന
നിർഹരണം എന്നത്
ചികിത്സാലക്ഷ്യമായി ആയുർവ്വേദം കാണുന്നത് .
ശരീരത്തിൻെറ
പ്രവർത്തനങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങൾ, ശരീരത്തിനേൽക്കുന്ന ക്ഷതങ്ങൾ മുറിവുകൾ,
അസുഖകരമായ ഏതെങ്കിലും
വസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് ഇതെല്ലാം വേദനക്ക്
കാരണങ്ങളാകാറുണ്ട് .അതുപോലെ തന്നെ
മനസ്സിൽ കയറികൂടുന്ന സുഖകരമല്ലാത്ത
ചിന്തകൾ മനോവേദനക്ക് കാരണമാകുന്നു
. ശരീരത്തിനുണ്ടാകുന്ന വേദന മനസിനേയും മനോവേദന ശരീരത്തെയും
കാര്യമായി തന്നെ സ്വാധീനിക്കുന്നു.അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ ശാരീരിക മാനസിക
ആത്മീയ ഭാവങ്ങനെ
സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാകളാണ്
വേദനക്ക് സ്ഥായിയായ പരിഹാരം നൽകുന്നത് .അതുതന്നെയാണ്
ആയുർവേദത്തിൻെറ മഹത്വവും.
വേദനക്ക് അളവുകോൽ നിർണയിക്കുക എന്നത് ശ്രമകരമായ
ഒന്നാണ്.വേദന തികച്ചും
വ്യക്തിപരമായ ഒരു അനുഭവം
തന്നെയാണെന്നുള്ളതാണ് അതിനു കാരണം .ഒരു
വ്യക്തിയുടെ ശാരീരിക മാനസിക
നിലതുടങ്ങി ഒട്ടേറെ ഭാവങ്ങൾ വേദനയുടെ
അനുഭവത്തെ സ്വാധീനിക്കുന്നു .ചെറിയ വേദനകൾ പോലും ദേഷ്യം,സങ്കടം ,വിഷാദം പോലുള്ള
മനസികാസ്വാസ്ഥ്യങ്ങൾക്കു കാരണമാകുന്നു
. മനോബലം കുറവായ വ്യക്തികളിൽ ഇതു ആത്മഹത്യക്ക് വരെ
കാരണമാകുന്നു.
ശരീരത്തിൻെറ പ്രതികരണശേഷി
കുറച്ചുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രം വേദനകളെ
നേരിടുന്നത്. പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനകൾക്ക് ഇതു
സഹായകരം തന്നെയാണ് . എന്നാൽ വേദനക്ക് കാരണമാകുന്ന
രോഗകാരണത്തെ ചികിത്സിച്ചാൽ മാത്രമേ
ശാശ്വതമായ പരിഹാരം ഉണ്ടാകുകയുള്ളൂ .വിവിധ ശാസ്ത്ര
ശാഖകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതികളിലൂടെ
വേദനക്ക് ആശ്വസമേകാനാകും . എന്നാൽ
വേദനക്ക് കാരണമാകുന്ന രോഗകാരണത്തെ ഇല്ലാതാക്കിയാൽ മാത്രമേ
ശാശ്വതമായ പരിഹാരം ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു
തന്നെയാണ് ഈ
വർഷത്തെ ദേശീയ
ആയുർവേദ ദിനാചരണത്തിനു ആയുർവേദ
ലോകം ഈ വിഷയം
ചർച്ചക്കെടുത്തതും .രോഗങ്ങളും വേദനകളും ഇല്ലാത്ത
ഒരു നല്ല സമൂഹം
ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
..
സർവ്വേ ജനാ: സുഖിനോഭവന്തു സർവേ സന്തു നിരാമയാ..
Dr.കാർത്തിക നായർ
മെഡിക്കൽ ഓഫീസർ (NHM-Ayush)
Dr.കാർത്തിക നായർ
മെഡിക്കൽ ഓഫീസർ (NHM-Ayush)
Comments
Post a Comment