Posts

Showing posts from January, 2018

ആരോഗ്യം തരും ആഹാരം

Image
വിവിധതരം ഭക്ഷണങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും ആയുർവ്വേദം പ്രതിപാദിക്കുന്നു .തെറ്റായ ആഹാര രീതികളാണ്  അസുഖങ്ങക്കുള്ള ഒരു  മുഖ്യ  കാരണം. നമുക്ക് ചുറ്റും സുലഭമായ ഒട്ടുമിക്ക  സസ്യങ്ങളും സ്വാദിഷ്ടമായ ഭക്ഷ്യങ്ങൾ  കൂടി ആണ്.ശരിയായി  ഉപയോഗിക്കുന്ന ആഹാരങ്ങൾ ഔഷധത്തിൻെറ  ഫലം ചെയ്യുന്നു. നമുക്ക് സുലഭമായ ചില ആഹാര -ഔഷധങ്ങളെ പരിചയപ്പെടാം.. സൂപ്പുകൾ  1 . മുതിര  സൂപ്പ് ചേരുവകൾ     മുതിര - 1 കപ്പ് ,    ഇന്ദുപ്പ്- ആവശ്യത്തിന്   കുരുമുളക്- 1/2 സ്പൂൺ    തയ്യാറാക്കുന്ന  വിധം   മുതിരയും ഇന്ദുപ്പും കുരുമുളകും ചേർത്ത് നാലിരട്ടി  വെള്ളത്തിൽ തിളപ്പിച്ചു നാലിലൊന്നാക്കി   വറ്റിച്ചെടുക്കാം.ചൂടോടെ ഉപയോഗിക്കുക  ഔഷധ ഗുണങ്ങൾ - വൃക്കരോഗങ്ങൾ,മൂത്രകല്ല്, അമിതവണ്ണം എന്നിവക്കു വളരെ നല്ലതാണ്.  2 . അഗസ്തി കീര സൂപ്പ്           ചേരുവകൾ  അഗസ്തികീരയില , പൂവ്- 15 gm   ഇന്തുപ്പ്- ആവശ്യത്തിന്  കുരുമുളക്- 1/2 സ്പൂൺ  മഞ്ഞൾ -  1 നുള്ള്  തയ്യാറാക്കുന്ന  വിധം 200ml വെള്ളത്തിൽ ഇലയും പൂവും   ഇട്ടു  ഇന്ദുപ്പും കുരുമുളകും  ചേർത്ത് 15min അടച്ചു വച്ച് തിളപ്പിക്കുക തണുത്തതിനു ശേഷം  ഉപയോഗ

ആരോഗ്യം തരും ആഹാരം..( തുടർച്ച )

Image
3 .  മുരിങ്ങയില സൂപ്പ്    ചേരുവകൾ    മുരിങ്ങയില / പൂവ് - 15gm    ഇന്തുപ്പ്-ആവശ്യത്തിന്     കുരുമുളക്- 1/2സ്പൂൺ    മഞ്ഞൾ - 2  നുള്ള് തയ്യാറാക്കുന്ന  വിധം     200ml  വെള്ളത്തിൽ  15gm   മുരിങ്ങയില അല്ലെങ്കിൽ പൂവ്ബാക്കി ചേരുവകളും ഇട്ടു നന്നായി അടച്ചു വച്ച്  15min  തിളപ്പിക്കുക.സൂപ്പ് റെഡി.  ഔഷധ ഗുണങ്ങൾ - ജീവകം എ യുടെ കുറവ് നികത്താൻ  , കാൽസ്യം  , ഇരുമ്പിന്റ അംശം ധാരാളം അടങ്ങിയിരിക്കുന്നു  , രക്ത സമ്മർദ്ദ രോഗികൾ ക്കും  ഗർഭിണികൾക്കും നല്ലതാണ്. 4 .  കറിവേപ്പില സൂ പ്പ്                       ചേരുവകൾ        കറിവേപ്പില - 15gm        ഇന്തുപ്പ്  - ആവശ്യത്തിന്       കുരുമുളക്- 1/2സ്പൂൺ       കായം- 1 നുള്ള്       മഞ്ഞൾ-  1 നുള്ള്   തയ്യാറാക്കുന്ന  വിധം 200ml  വെള്ളത്തിൽ  15gm  കറിവേപ്പില ബാക്കി ചേരുവകളും  ഇട്ടു   15min  തിളപ്പിക്കുക.ചൂടോടെ ഉപയോഗിക്കുക ഔഷധ ഗുണങ്ങൾ  -കൃമി നാശകവും  , രുചി വർധിക്കാനും , ബലം വർധിക്കാനും സഹായിക്കുന്നു .                   (തുടരും...)                                                                                       Dr.

പനിക്ക് ചില പൊടികൈകൾ

Image
നമുക്ക് ചുറ്റും ഉള്ള ചില നാട്ടുമരുന്നുകൾ  പനിക്ക് വളരെ ഫലപ്രദമാണ് . ചില പ്രയോഗങ്ങൾ പരീക്ഷിച്ചു  നോക്കൂ .. Add caption   1 . തുളസിയില -തുളസീ പിഴിഞ്ഞ് എടുത്ത നീരിൽ  സമം പാൽ ചേർത്ത് കഴിക്കാം  തുളസിയില നീരിൽ അല്പം കുരുമുളക് പൊടി ചേർത്ത് കഴിക്കാം. 2 . തുമ്പ -തുമ്പപ്പൂവ് 3gm -5gm വരെ എടുത്തു അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കാം. 3 . മുത്തങ്ങ -മുത്തങ്ങ , മഞ്ഞൾ , നെല്ലിക്ക , സമം പൊടിച്ചു തേനിൽ കുഴച്ചു 5gm വീതം ഭക്ഷണത്തിനു മുൻപ് 3 നേരം  കഴിക്കുക മുത്തങ്ങ 15gm , ഒരുഗ്ലാസ്സ്  പാലും ,1 glass വെള്ളവും ചേർത്ത് തിളപ്പിച്ച് 1 glass ആക്കി വറ്റിച്ചു പല പ്രാവിശ്യം ആയിറ്റി കുടിക്കുക. 4 . കൊത്തമല്ലി - തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി ഉണ്ടായിരിക്കുമ്പോൾ ഉണ്ടാകുന്ന ദാഹം മാറും.                5 . കറിവേപ്പില -            25gm   കറിവേപ്പില ,15gm കടുക്ക   ,5gm ചുക്കും ചേർത്ത് കഷായം വച്ച് 30ml വീതം ദിവസം 3 നേരം കുടിക്കുക..                                                                                                  Dr.കാർത്തിക നായർ