ആരോഗ്യം തരും ആഹാരം..( തുടർച്ച )

3 . മുരിങ്ങയില സൂപ്പ്

  ചേരുവകൾ
   മുരിങ്ങയില / പൂവ് -15gm
   ഇന്തുപ്പ്-ആവശ്യത്തിന് 
   കുരുമുളക്- 1/2സ്പൂൺ
   മഞ്ഞൾ - 2 നുള്ള്
തയ്യാറാക്കുന്ന  വിധം
    200ml വെള്ളത്തിൽ 15gm  മുരിങ്ങയില അല്ലെങ്കിൽ പൂവ്ബാക്കി ചേരുവകളും ഇട്ടു നന്നായി അടച്ചു വച്ച് 15min തിളപ്പിക്കുക.സൂപ്പ് റെഡി. 

ഔഷധ ഗുണങ്ങൾ - ജീവകം എ യുടെ കുറവ് നികത്താൻ ,കാൽസ്യം ,ഇരുമ്പിന്റ അംശം ധാരാളം അടങ്ങിയിരിക്കുന്നു ,രക്ത സമ്മർദ്ദ രോഗികൾക്കും ഗർഭിണികൾക്കും നല്ലതാണ്.



4 . കറിവേപ്പില സൂപ്പ്
                   
 ചേരുവകൾ
       കറിവേപ്പില -15gm
       ഇന്തുപ്പ് -ആവശ്യത്തിന്
      കുരുമുളക്-1/2സ്പൂൺ
      കായം- 1നുള്ള്
      മഞ്ഞൾ-  1 നുള്ള്  
തയ്യാറാക്കുന്ന  വിധം

200ml വെള്ളത്തിൽ 15gm കറിവേപ്പില ബാക്കി ചേരുവകളും ഇട്ടു 15min തിളപ്പിക്കുക.ചൂടോടെ ഉപയോഗിക്കുക

ഔഷധ ഗുണങ്ങൾ -കൃമി നാശകവും ,രുചി വർധിക്കാനും,ബലം വർധിക്കാനും സഹായിക്കുന്നു .                   (തുടരും...)
                                             
                                       Dr.കാർത്തിക നായർ 
                                                                    മെഡിക്കൽ ഓഫീസർ  (NHM-Ayush) 
Image courtesy :
http://marudhuskitchen.com           
youtube


http://jensfoodtrail.com

Comments

Popular posts from this blog

'പനിക്കാലം' വരവായി

പനി പ്രതിരോധം ആയുർവേദത്തിലൂടെ